റാഞ്ചി: കാറുകളുടെ കണ്ണഞ്ചും ശേഖരത്തിന് പേരുകേട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണി കഴിഞ്ഞ ദിവസം 11ാം വിവാഹ വാര്‍ഷികം ആഘോഷിച്ചപ്പോള്‍ പ്രിയ പത്നിക്ക് സമ്മാനമായി നല്‍കിയത് വിേന്റജ് ഫോക്സ്വാഗണ് ബീറ്റ്ള് കാര്‍. സാക്ഷി തന്നെയാണ് കാറിെന്റ ചിത്രം സഹിതം സമ്മാന വര്‍ത്തമാനം പുറത്തുവിട്ടത്. ”വാര്‍ഷിക സമ്മാനത്തിന് നിങ്ങള്‍ക്ക് നന്ദി”- എന്ന അടിക്കുറിപ്പോടെയായിരുന്നു സമൂഹ മാധ്യമത്തില്‍ പോസ്റ്റ്.
കാറുകളും ബൈക്കുകളും പലതുണ്ട് ധോണിയുടെ ലോകത്ത്. അവയോട് ഇഷ്ടം ഇത്തിരി കൂടുതലുമാണ്. കളിയുടെ ലോകത്താണെങ്കില്‍ അല്‍പം പിറകിലും. അവസാനമായി പാഡുകെട്ടിയ കഴിഞ്ഞ സീസണ്‍ ഐ.പി.എല്ലില്‍ ധോണി നയിച്ച ചെെന്നെ േപ്ല ഓഫ് കാണാതെ പുറത്താകുകയും ചെയ്തു.