ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി.
ബി.ബി.എ. പ്രോജക്ട് സമര്‍പ്പണം.
വിദൂരവിദ്യാഭ്യാസവിഭാഗം 2018 പ്രവേശനം ആറാംസെമസ്റ്റര്‍ ബി.ബി.എ. വിദ്യാര്‍ഥികള്‍ പ്രോജക്ടുകള്‍ അവരവര്‍ രജിസ്റ്റര്‍ചെയ്ത സെന്ററുകളില്‍ യൂണിവേഴ്‌സിറ്റി തിരിച്ചറിയല്‍കാര്‍ഡ് സഹിതം കോ -ഓര്‍ഡിനേറ്റര്‍മാര്‍ക്ക് സമര്‍പ്പിക്കണം. വാചാപരീക്ഷ കോഴ്സ് കോ -ഓര്‍ഡിനേറ്റര്‍മാരുടെ നിര്‍ദേശപ്രകാരം അതതു സെന്ററുകളില്‍ നടത്തും.
പരീക്ഷാഫലം
സി.സി.എസ്.എസ്. നാലാംസെമസ്റ്റര്‍ എം.എസ്‌സി. ഹ്യൂമന്‍ ഫിസിയോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
കേന്ദ്രീകൃത മൂല്യനിര്‍ണയക്യാമ്പ്.
അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-റഗുലര്‍, സി.യു.സി.എസ്.എസ്.-സപ്ലിമെന്ററി രണ്ടാംസെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2020 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയക്യാമ്പ് തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ജൂലായ് ഒന്നിനു നടക്കും. അതത് വിഷയങ്ങളില്‍ നിയോഗിക്കപ്പെട്ട അധ്യാപകര്‍ 9.30-ന് ക്യാമ്പില്‍ ഹാജരാകണം. അധ്യാപകരുടെ നിയമനോത്തരവ് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
Kerala University Announcements: കേരള സർവകലാശാല.
പരീക്ഷ കേന്ദ്രത്തിൽ മാറ്റം
കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ പി.ജി. പരീക്ഷയ്ക്ക് ഗവ. കോളേജ് , കരുനാഗപ്പള്ളി സബ്‌സെന്ററായി തിരെഞ്ഞെടുത്ത വിദ്യാർഥികൾ ബി.ജെ.എം. കോളേജ്, ചവറയിലും ഗവ.കോളേജ് , കുളത്തൂർ സബ്‌സെന്റായി ആവശ്യപ്പെട്ടിരുന്ന വിദ്യാർഥികൾ കെ.എൻ.എം. ഗവ.കോളേജ്, കാഞ്ഞിരംകുളത്തും പരീക്ഷയ്ക്ക് ഹാജരാക്കേണ്ടതാണ്.
MG University Announcements: എംജി സർവകലാശാല
പുതുക്കിയ പരീക്ഷ തീയതി
ജൂൺ 29ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം) പരീക്ഷ ജൂലൈ 15ന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
സ്പെഷൽ പരീക്ഷ
കോവിഡ് കാരണങ്ങളാൽ അവസാന സെമസ്റ്റർ പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് ചാൻസ് നഷ്ടപ്പെടാതെ പരീക്ഷ പാസാകുന്നതിന് അവസരം നൽകുന്നതിനായി സ്പെഷൽ പരീക്ഷ നടത്തുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
അപേക്ഷ തീയതി നീട്ടി
ജൂൺ 29 മുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം – 2019 അഡ്മിഷൻ റഗുലർ) പരീക്ഷയ്്ക്ക് പിഴയില്ലാതെ ജൂലൈ ഒന്നുവരെയും 525 രൂപ പിഴയോടെ ജൂലൈ നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ അഞ്ചുവരെയും അപേക്ഷിക്കാം. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.
മൂന്നാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം) പരീക്ഷയ്ക്ക് 525 രൂപ പിഴയോടെ ജൂൺ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂൺ 28 വരെയും അപേക്ഷിക്കാം.
ബി.എ./ബി.കോം (പ്രൈവറ്റ്) പരീക്ഷകേന്ദ്രം
ജൂൺ 28 മുതൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എ./ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയ്ക്ക് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ച 180050050192, 180050050233, 180050050168, 180050050181, 180050050201, 180050050164, 180050050174, 180050050175, 180050050242, 180050050190, 180050050261, 180050050219, 180050050193, 180050050253, 180050050205, 180050050255, 180050050166, 180050050177 എന്നീ രജിസ്റ്റർ നമ്പറിലുള്ള ബി.എ. (ഹിസ്റ്ററി) വിദ്യാർഥികൾ അയ്യമ്പിള്ളി റൂറൽ അക്കാദമി ഫോർ മാനേജ്മെന്റ് സ്റ്റഡീസിലും (ആർ.എ.എം.എസ്.), പരുമല ദേവസ്വം ബോർഡ് പമ്പ കോളേജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ച് പരുമല സെന്റ് ഗ്രിഗോറിയസ് കോളേജ് ഓഫ് സോഷ്യൽ സയൻസ് പരീക്ഷകേന്ദ്രമായി അലോട്ട്ചെയ്ത എല്ലാ ബി.എ./ബി.കോം. വിദ്യാർഥികളും ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജിലും പരീക്ഷയ്ക്ക് ഹാജരാകണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.
എം.ജി. സര്‍വകലാശാലാ പഠന വകുപ്പില്‍ പി.ജി., ബി.ബി.എ., എല്‍എല്‍.ബി., എം.ടെക്.
മഹാത്മാഗാന്ധി സർവകലാശാല പഠന വകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററുകളിലും വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ് ലീഗൽ തോട്ട് നടത്തുന്ന അഞ്ചുവർഷ ബി.ബി.എ., എൽ.എൽ.ബി., (ഓണേഴ്സ്) പ്രോഗ്രാം പ്രവേശനത്തിന് ഹയർ സെക്കൻഡറി/തുല്യപരീക്ഷ 45 ശതമാനം മാർക്കോടെ ജയിച്ചവർക്ക് അപേക്ഷിക്കാം.
പ്രായം 1.7.2021-ന് 20 വയസ്സിൽ താഴെ. ഒ.ബി.സി./പട്ടികജാതി/വർഗ/ഭിന്നശേഷി വിഭാഗക്കാർക്ക് 22 വയസ്സിൽ താഴെ.
വിവിധ വിഷയങ്ങളിലെ എം.എസ്സി., എം.എ., എം.ടെക്., എം.എഡ്., എൽഎൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദമായ പ്രവേശന യോഗ്യതാ വ്യവസ്ഥകളുള്ള വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ cat.mgu.ac.in ൽ ലഭിക്കും.
സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) വഴിയാണ് പ്രവേശനം. അപേക്ഷ ഓൺലൈനായി //cat.mgu.ac.inവഴി ജൂൺ 29വരെ നൽകാം. അപേക്ഷയുടെ അന്തിമ കൺഫർമേഷൻ 30-നകം നടത്തണം.
Kannur University Announcements: കണ്ണൂർ സർവകലാശാല.
നാലാം സെമസ്റ്റർ ബി. ടെക്. പരീക്ഷ
01.07.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി. ടെക്. Engineering Mathematics III പേപ്പർ പരീക്ഷ 16.07.2021 ലേക്ക് മാറ്റി. 05.07.2021 മുതലുള്ള പരീക്ഷകൾ നിലവിലെ ടൈംടേബിൾ പ്രകാരം തന്നെ നടക്കും.
അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്താം
30.06.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2021) സപ്ലിമെന്ററി പരീക്ഷാർഥികൾക്ക് ഹാൾടിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ സാധിക്കാത്ത പക്ഷം സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കനൊപ്പം ഫോട്ടോ പതിപ്പിച്ച സർക്കാർ അംഗീകത തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ മതിയാവും. എന്നാൽ റെഗുലർ വിദ്യാർഥികൾക്ക് അറ്റസ്റ്റേഷൻ നിർബന്ധമാണ്. ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഗേറ്റ് അധിഷ്ഠിത സി.സി.എം.ടി. പി.ജി. അലോട്ട്‌മെന്റ്: ജൂണ്‍ 28 വരെ രജിസ്റ്റര്‍ ചെയ്യാം.
രാജ്യത്തെ 57 മുൻനിര സ്ഥാപനങ്ങളിലെ എൻജിനിയറിങ്, ആർക്കിടെക്ചർ, പ്ലാനിങ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന സെൻട്രലൈസ്ഡ് കൗൺസലിങ് ഫോർ അഡ്മിഷൻ ടു എം. ടെക്./എം. ആർക്ക്/ എം. പ്ലാൻ (സി.സി.എം.ടി.) രജിസ്ട്രേഷൻ ജൂൺ 28 വരെ നടത്താം.
31 എൻ.ഐ.ടി.കൾ, 11 ഐ.ഐ.ഐ.ടി.കൾ, 15 ഗവണ്മെന്റ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (ജി.എഫ്.ടി.ഐ.) എന്നിവയിലെ പ്രോഗ്രാമുകളാണ് ഇതിന്റെ പരിധിയിൽ വരുന്നത്. സ്ഥാപനങ്ങളുടെ പൂർണ പട്ടിക/ കോഴ്സുകൾ എന്നിവ https://ccmt.nic.in ലുണ്ട്. പാർട്ട്ടൈം പ്രോഗ്രാമുകളിലെയും സ്പോൺസേഡ് സീറ്റുകളിലെയും പ്രവേശനം ഈ പ്രക്രിയയുടെ പരിധിയിൽ വരില്ല.
അപേക്ഷാർഥിക്ക് 2019/ 2020/2021 വർഷത്തെ സാധുവായ ഗേറ്റ് സ്കോർ വേണം. യോഗ്യതാ പ്രോഗ്രാമിന് സി.ജി.പി.എ. 6.5/60 ശതമാനം മാർക്ക് (പട്ടികജാതി/വർഗ/ഭിന്നശേഷി വിഭാഗക്കാർക്ക് 6.0/55 ശതമാനം) വേണം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓരോ സ്ഥാപനത്തിലെയും ഓരോ പ്രോഗ്രാമിലെയും പ്രവേശനയോഗ്യത https://ccmt.nic.in ൽ ലഭിക്കും.
കോഴിക്കോട് എൻ.ഐ.ടി.യിൽ ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് (എം.പ്ലാൻ), സിവിൽ, കെമിക്കൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനിയറിങ് (എം.ടെക്.) എന്നീ വകുപ്പുകളിൽ പ്രോഗ്രാമുകൾ ലഭ്യമാണ്.
ഗേറ്റ് സ്കോർ പരിഗണിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കുക. അർഹതയ്ക്കു വിധേയമായി താത്‌പര്യമുള്ള സ്ഥാപനങ്ങൾക്കും കോഴ്സുകൾക്കും ചോയ്സ് നൽകാം. ഓൺലൈൻ രജിസ്ട്രേഷൻ, ഫീസ് അടയ്ക്കൽ, ചോയ്സ് ഫില്ലിങ്, ചോയ്സ് ലോക്കിങ് എന്നിവ 28-ന് വൈകീട്ട് അഞ്ചുമണി വരെ https://ccmt.nic.in വഴി നടത്താം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
എസ്‌എസ്‌എല്‍സി, പ്ലസ്‌ടുമൂല്യനിര്‍ണയം പൂര്‍ത്തിയായി.
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, എസ്‌എസ്‌എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം സംസ്ഥാനത്ത് പൂര്‍ത്തിയായി. പ്ലസ്ടുവില്‍ ഒരു കേന്ദ്രത്തിലെ ടാബുലേഷന്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത് തിങ്കളാഴ്ച നടക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. വിവേകാനന്ദന്‍ അറിയിച്ചു.എസ്‌എസ്‌എല്‍സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയും പൂര്‍ത്തിയായിട്ടുണ്ട്. ഏതാനും കേന്ദ്രങ്ങളിലെ ടാബുലേഷന്‍ ബാക്കിയുണ്ട്. ഇത് അടുത്ത പ്രവൃത്തി ദിനത്തില്‍ത്തന്നെ തീര്‍ക്കാനാകുമെന്ന് പരീക്ഷാഭവന്‍ അധികൃതര്‍ വ്യക്തമാക്കി.
ഹയര്‍ സെക്കന്‍ഡറിയില്‍ പ്രാക്ടിക്കല്‍ പരീക്ഷ തിങ്കളാഴ്ച ആരംഭിച്ച് ജൂലൈ 12ന് അവസാനിച്ചശേഷം അവയുടെ മാര്‍ക്ക്കൂടി ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്ത് പരീക്ഷാബോര്‍ഡ് കൂടിയശേഷം ജൂലൈ മൂന്നാംവാരം പരീക്ഷാഫലം പ്രസിദ്ധീകരിക്കു.
എസ്‌എസ്‌എല്‍സിക്ക് ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഉപേക്ഷിച്ചതിനാല്‍ ടാബുലേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നതോടെ ഫലപ്രഖ്യാപനം വേഗത്തില്‍ നടത്താന്‍ കഴിയും. ഗ്രേസ് മാര്‍ക്ക് കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലാത്തതിനാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വന്നശേഷമേ ഫലം പ്രസിദ്ധീകരിക്കുന്ന തീയതിയില്‍ തീരുമാനമാകൂ.