Share facts on drugs. Save lives – 2021

ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1987 ഡിസംബർ മുതലാണ് ഐക്യരാഷ്ട്ര സഭ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു തുടങ്ങിയത്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ദിനം.

ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി ആചരിച്ചു തുടങ്ങുന്നത് 1987 ഡിസംബറിലാണ്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുന്ന ദിനം കുടിയാണിത്. ചൈനയിൽ നടന്ന ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലീൻ സെക്സു ധീരമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നു.

ലോകത്തെമ്പാടുമുള്ള കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുത്തിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. മയക്കുമരുന്നിൽ നിന്ന് പൂർണമായും അകന്നു നിൽക്കാനും ഉത്തരവാദിത്തത്തോടെ ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതും ലക്ഷ്യമാണ്.

ഓരോ വർഷവും ലഹരി വിരുദ്ധ ദിനത്തിന് ഔദ്യോഗിക പ്രമേയങ്ങളുണ്ടാകും. ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവെക്കുക (Share facts on drugs. Save lives) എന്നതാണ് 2021 ലെ ഔദ്യോഗിക പ്രമേയം.

2021ലെ ഔദ്യോഗിക പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത് മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *