മുക്കം: ടൗണ്‍ നവീകരണവുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നേരത്തെ ടൗണ്‍ സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കുള്ള ആശങ്കയറിയിച്ച് വ്യാപാരി നേതാക്കള്‍ ലിന്‍േറാ ജോസഫ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ പി.ടി. ബാബു എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് അസി.എന്‍ജിനീയര്‍ ജി. ബിജു, ഓവര്‍സിയര്‍ ജിമീഷ് എന്നിവര്‍ മുക്കത്തെത്തിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ കെ.സി. നൗഷാദ്, സിദ്ദീഖ് ഫര്‍ണിച്ചര്‍ ലാന്‍ഡ്, പി.പി. ലായിക്കലി, ടി.പി. സാദിഖ്, വ്യാപാരി വ്യവസായി സമിതി നേതാക്കളായ കെ.എം. കുഞ്ഞവറാന്‍, ശശി തീരം, ജയ്സണ്‍ എന്നിവര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. റോഡ് സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുതന്നെ വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരമാവധി പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി വ്യാപാരി നേതാക്കള്‍ പറഞ്ഞു.നിലവില്‍ ആലിന്‍ചുവട്ടില്‍ നടക്കുന്ന ഓടനവീകരണ പ്രവൃത്തിയില്‍ ഒരടിയിലധികം ഉയരത്തിലാണ് പണി നടക്കുന്നത്.
റോഡ് പ്രവൃത്തി കൂടി പൂര്‍ത്തിയാവുമ്ബോള്‍ റോഡില്‍നിന്ന് പല വ്യാപാരസ്ഥാപനങ്ങളും മൂന്ന് അടിയോളം താഴ്ന്നുനില്‍ക്കും. ഇത് വ്യാപാരികളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയുമാവും. ഈ സാഹചര്യത്തിലായിരുന്നു വ്യാപാരികള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നത്.