ജൂൺ 21- അന്താരാഷ്ട്ര യോഗാ ദിനം. ‘യോഗ സൗഖ്യത്തിനായി’ എന്നതാണ് യുണൈറ്റഡ് നേഷൻസ് വെബ്സൈറ്റ് പ്രകാരം ഈ വർഷത്തെ തീം. ഈ കൊവിഡ് കാലത്തെ യോഗാദിനത്തിന് പ്രസക്തി ഏറെയാണ്. ഒരാളുടെ 
മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിത്യേനയുള്ള യോഗാപരീശലനം സഹായിക്കും.

മാനസിക സമ്മർദ്ദം, വിഷാദം, ഉത്ക്കണ്ഠ തുടങ്ങിയവയൊക്കെ നേരിടാന്‍ യോഗ സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡ് കാലത്തെ ക്വാറന്‍റൈനിലും മറ്റും കഴിയുന്നവര്‍ യോഗ ചെയ്യുന്നത് മനസ്സിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ‘വീട്ടില്‍ കഴിയാം യോഗയ്‌ക്കൊപ്പം’ എന്ന സന്ദേശം ഓര്‍ക്കാം. 

• അറിയാം യോഗയുടെ ഗുണങ്ങള്‍…

മാനസിക സമ്മർദ്ദം കുറച്ച്, മനസ്സിന് ശാന്തി നല്‍കുന്നു.
പതിവായി യോഗ ചെയ്യുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
പേശീബലവും ആരോഗ്യവും വര്‍ധിപ്പിക്കുന്നു.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. 
യോഗ ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ശ്വാസകോശപ്രശ്‌നങ്ങള്‍ക്ക് ആശ്വാസമേകുന്നു.
ഓര്‍മശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കുന്നു.
അനാവശ്യ ഉത്കണ്ഠ ഒഴിവാക്കുന്നു
ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *