NADAMMELPOYIL NEWS
JUNE 13/2021

കൊച്ചി; എറണാകുളത്ത് യുവതിയെ വിവാഹവാഗ്ദാനം നൽകി യുവാവ് പീഡിപ്പിച്ചതായി പരാതി. എറണാകുളം മുനമ്ബത്ത് നഴ്സിങ് വിദ്യാര്‍ഥിനിയാണ് പരാതി നൽകിയിരിക്കുന്നത്. വടക്കന്‍ പറവൂര്‍ സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് പീഡനത്തിനിരയായത്. കൂനമ്മാവ് സ്വദേശി അമല്‍ ശിവദാസിനെതിരെയാണ് പരാതി.

ഏപ്രിൽ പതിനെട്ടിനാണ് പീഡനം നടന്നതെന്ന് യുവതി പറയുന്നു. യുവാവ് വിവാഹം വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സമൂഹമാധ്യമത്തിലൂടെയാണ് യുവതി അമലിനെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. യുവതിയെ വിവാഹം കഴിക്കാമെന്ന് അമൽ വാഗ്ദാനം ചെയ്തു. വിവാഹക്കാര്യം അംസാരിക്കാനെന്ന് പറഞ്ഞ് ഏപ്രിൽ പതിനെട്ടിന് യുവാവ് യുവതിയെ ചെറായിയിലെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി. ഇവിടെ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
പീഡനത്തിന് പിന്നാലെ തൊട്ടടുത്ത ദിവസം വിവാഹം റജിസ്റ്റര്‍ ചെയ്യാമെന്ന് അമല്‍ വാക്കുനല്‍കി. ഇത് വിശ്വസിച്ച്‌ റജിസ്ട്രാര്‍ ഓഫിസിലെത്തിയപ്പോഴാണ് ചതി മനസിലായതെന്ന് പെണ്‍കുട്ടി പറയുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ഈ മാസം നാലിന് വരാപ്പുഴ പൊലീസ് കേസെടുത്തു. പീഡനം നടന്നത് മുനമ്ബം സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് റഫര്‍ ചെയ്തെങ്കിലും പൊലീസ് തുടര്‍നടപടി എടുക്കുന്നില്ലെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു.
______

Leave a Reply

Your email address will not be published. Required fields are marked *