NADAMMELPOYIL NEWS
JUNE 12/2021
ഓമശ്ശേരി; ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി കെടയത്തൂർ ജി. എം. എൽ. പി സ്കൂൾ ശ്രദ്ധേയമായി. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം പി. ഇബ്രാഹീം, സ്കൂൾ പി. ടി. എ. എന്നിവരാണ് ഈ സംരംഭത്തിലേക്ക് മൊബൈൽ ഫോണുകൾ വാങ്ങി നൽകിയത്. മൊബൈൽ ഫോണുകൾ പി. ടി. എ പ്രസിഡണ്ട് എ. കെ അബ്ദുല്ലത്തീഫ്, ഹെഡ്മിസ്ട്രസ് പി. പ്രഭ എന്നിവർ ഏറ്റു വാങ്ങി. പഠനോപകരണങ്ങൾ പി. ടി. എ. വൈസ് പ്രസിഡണ്ട് ഐ. പി. നവാസ് ഏറ്റു വാങ്ങി. ചടങ്ങിൽ എം.പി.സദാനന്ദൻ, സക്കീർ ഹുസൈൻ, ഇ. കെ. ഷൗക്കത്തലി എന്നിവർ പങ്കെടുത്തു.