പുതിയ അധ്യായന വർഷം രണ്ടാഴ്ച്ച പിന്നിട്ടിട്ടും മണ്ഡലത്തിലെ നിരവധി വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ കൃത്യമായി ലഭിക്കാനുള്ള സാങ്കേതിക സൗകര്യം ഉറപ്പുവരുത്താൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവമ്പാടി മണ്ഡലം Excicutive കമ്മിറ്റി അഭിപ്രായപ്പെട്ടു.
കൊറോണ കാലത്ത് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചയിലാണ് ഫ്രറ്റേണിറ്റി തിരുവമ്പാടി മണ്ഡലം
ഈ പരാമർശവുമായി രംഗത്ത് വന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് സ്ഥലം MLA ക്കും മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡൻ്റുമാർക്കും ഇതിനുള്ള പരിഹാരം കാണാൻ നിവേദനം നൽകാൻ മണ്ഡലം Excicutive കമ്മിറ്റി തീരുമാനിച്ചു. ഇതിനൊരു പരിഹാരം ഉണ്ടാവുന്നത് വരെ വിദ്യാർത്ഥികളുടെ കൂടെ നിൽക്കുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
തിരുവമ്പാടി മണ്ഡലം കൺവീനർ ഷാഹിൽ മുണ്ടുപറ അധ്യക്ഷത വഹിച്ച ചർച്ചയിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹൈഫ ബന്ന, നസീൽ മാടായി, തിരുവമ്പാടി മണ്ഡലം അസിസ്റ്റന്റ് കൺവീനർ അഫ്നാൻ എന്നിവർ പങ്കെടുത്തു.