:

കണ്ണൂർ : ചൊക്ളി കാഞ്ഞിരത്തിൽ കീഴിൽ 8 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തു . കാഞ്ഞിരത്തിൻ കീഴിൽ വാടക വീട്ടിൽ താമസിക്കുന്ന അഷ്മീറിനെയാണ് 8 കിലോ കഞ്ചാവുമായി കൂത്തുപറമ്പ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത് .

സജീവ CPM – DYFI പ്രവർത്തകനായ ഇയാൾ പാർട്ടി സ്വാധീനം ഉപയോഗിച്ച് നേടിയെടുത്ത ന്യൂമാഹി പഞ്ചായത്തിന്റെ കോവിഡ് വളണ്ടിയർ കാർഡ് ഉപയോഗിച്ചാണ് ലോക്ക് ഡൗൺ സമയത്ത് കാറിൽ കഞ്ചാവ് കടത്തിയിരുന്നത് .

കഞ്ചാവ് കടത്തിയിരുന്ന KL 58 AC 0476 നമ്പർ കാറിൽ നിന്നും നിരവധി CPM – DYFI കൊടികളും അവൻ ഉപയോഗിച്ചിരുന്ന വളണ്ടിയർ കാർഡും എക്സൈസ് സംഘം കണ്ടെടുത്തു.

കഞ്ചാവ് കടത്തലിന് പുറമേ ഇയാൾ പെൺവാണിഭവും ഉണ്ടെന്ന് സംശയിക്കുന്നതായും വീട്ടിൽ ബന്ധുക്കളല്ലാത്ത സമയം സ്ത്രീകളെ കണ്ടതായും നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *