മുക്കം:കട്ടാങ്ങൽ ചേനോത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചേനോത്തു കിഴക്കേടത്ത് മധുസൂദനൻറെ മകൻ ആദർശ് (19) ആണ് മരിച്ചത്. ഇന്ന് മൂന്നു മണിയോടെയാണ് യുവാവ് കുളിക്കാൻ ഇറങ്ങിയത്.
മുക്കം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും സന്നദ്ധ സേന പ്രവർത്തകരും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി