തിരുവമ്പാടി: പതങ്കയം വെള്ളച്ചാട്ടത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
എളേറ്റിൽ വട്ടോളി ചോലയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് സ്വാലിഹ് (21) ആണ് മരിച്ചത്.
കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴുന്നത് കണ്ട കൂട്ടുകാർ തന്നെ എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപതിയിൽ.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും.