മുക്കം: സന്നദ്ധസംഘടനയായ രാഹുൽ ബ്രിഗേഡിന്റെ നേതൃത്വത്തിൽ ബോട്ട് ഓടിക്കാൻ പരിശീലനം നൽകി.
കാലവർഷത്തിൽ മലയോരമേഖല വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ബ്രിഗേഡിന്റെ നേതൃത്വത്തിൽ ബോട്ട് കൈകാര്യം ചെയ്യാൻ വൈദഗ്ധ്യമുള്ള ചെറുപ്പക്കാരെ വളർത്തിക്കൊണ്ടുവരുന്നത്. യന്ത്രം ഘടിപ്പിച്ച മൂന്ന് ബോട്ടുകളും രണ്ട് സാധാരണ ബോട്ടും രാഹുൽ ബ്രിഗേഡിന്റെ കൈവശമുണ്ട്.
ഇരുന്നൂറോളം വൊളന്റിയർമാരുള്ള രാഹുൽ ബ്രിഗേഡ് വിവിധ മേഖലകളിൽ മികച്ച പരിശീലനം നൽകുന്നുണ്ട്. പരിശീലന പരിപാടിക്ക് സഹീർ എരഞ്ഞോണ, സുഫിയാൻ ചെറുവാടി, ജുനൈദ് പാണ്ടികശാല, ദിശാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജംനാസ്, ഷാമിൽ കാരശ്ശേരി, ശുക്കൂർ, റഹീസ് കുറ്റിപ്പാലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി