പി.ടി.എം ഹൈസ്കൂൾ കൊടിയത്തൂരിലെ 1999 SSLC ബാച്ചായ Phosa 99 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വിവിധ തരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി നാടിന് അഭിമാനമായി മാറുകയാണ്.
ഇന്നലെ 24.05.2020 ന് സ്കൂളിൽ വെച്ച് ഒത്തിരിക്കാം ഒരു വട്ടം കൂടി എന്ന പ്രോഗ്രാമിൽ വെച്ച് ഫോസ 99 ചാരിറ്റി ഗ്രൂപ്പിൻ്റെ ലോഗോ പ്രകാശനം നടത്തി. ചടങ്ങിൽ പത്തോളം പാവപ്പെട്ട വിദ്യാർത്ഥികളുടെ മുഴുവൻ പഠന ചിലവ് ഏറ്റെടുക്കാൻ തീരുമാനമായി. നേരെത്തെ പല തരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ Phosa 99 ബാച്ച് നടത്തിയിട്ടുണ്ട്. പ്രസ്ഥുത പരിപാടിയിൽ Phosa 99 മെമ്പർമാരായ DYFI സംസ്ഥാന സെക്രട്ടറി വസീഫ് വി യെയും, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി റിയാസിനേയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജനമനസുകളിൽ ഇടം നേടിയ ഹാഷിദ്മാസ്റ്ററെയും ആദരിച്ചു. കഴിഞ്ഞ SSLC, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
PHOSA 99 പ്രസിഡണ്ട് ഫഹദ് ചെറുവാടി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി എം ടി റിയാസ് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ) ഉദ്ഘാടനം ചെയ്തു. ചാരിറ്റി ലോഗോ അനീസ് MA ചെയർമാൻ സി പി നൗഷാദിന് കൈമാറി പ്രകാശനം ചെയ്തു .ചടങ്ങിൽ കബീർ കണിയാത്ത്, റുക്സാന ഇല്ലക്കണ്ടി,ഫസൽ ,സലാം, ശാദുലി,ഫൈസൽ എം.എ, ,ജസ്‌ന, സൈഫുന്നീസ തുടങ്ങിയവർ സംബന്ധിച്ചു.ഫോസ 99 സെക്രട്ടറി ഫിർദൗസ് സ്വാഗതവും കൺവീനർ ശരീഫ് ചെറുവാടി നന്ദിയും പറഞ്ഞു,,