രാജ്യത്തെ നഗരങ്ങളിലെല്ലാം പെട്രോൾ, ഡീസൽ വില എക്കാലത്തെയും കൂടിയ നിരക്കിലെത്തി. എണ്ണക്കമ്പനികൾ വില വർധിപ്പിച്ചതോടെ മുംബൈയിൽ പെട്രോൾ ലിറ്ററിന്‌ 90.83 രൂപയായി. വ്യാഴാഴ്‌ച 23 പൈസകൂടി വർധിച്ചു. ഡീസലിന്‌ 29 പൈസ കൂട്ടി ലിറ്ററിന്‌ 81.07 രൂപയായി. ഡൽഹിയിൽ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന്‌ 84.20 രൂപയും 74.38 രൂപയുമാണ്‌. ചെന്നൈയിൽ യഥാക്രമം 86.96 രൂപയും 79.72 രൂപയും കൊൽക്കത്തയിൽ യഥാക്രമം 85.68 രൂപയും 77.97 രൂപയുമാണ്‌. ഡൽഹിയിൽ 2018 ഒക്‌ടോബർ നാലിനാണ്‌ മുമ്പ്‌ പെട്രോൾവില 84ൽ എത്തിയത്‌. ഡീസൽ വില അന്ന്‌ 75ലും എത്തിയിരുന്നു.

കോഴിക്കോട് ഇന്ന് പെട്രോൾ വില 85.05, ഡീസൽ വില 79.13 രൂപ.
കൊച്ചിയിൽ പെട്രോളിന് 84.37 രൂപയും ഡീസലിന് 78.47 രൂപയും.

Leave a Reply

Your email address will not be published. Required fields are marked *