മുക്കം: മുക്കം നഗരസഭയിലെ പുതിയ ഭരണസമിതി അധ്യക്ഷനായി പി.ടി. ബാബു ചുമതലയേറ്റു.ഹാട്രിക്ക് വിജയത്തിളക്കവുമായാണ് ബാബു ചെയർമാൻ പദവി അലങ്കരിക്കുന്നത്. 29ാം ഡിവിഷൻ വെണ്ണക്കോട് നിന്നാണ് ഇത്തവണ എൽ.ഡി.എഫ് സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ടത്.
പട്ടികജാതി ക്ഷേമ വകുപ്പ് ജില്ല വൈസ് പ്രസിഡൻറ്, സി.ഐ.ടി.യു ഏരിയ കമ്മിറ്റിയംഗം, മുക്കം പട്ടികജാതി സഹകരണ സംഘം പ്രസിഡൻറ്, സി.പി.എം മാമ്പറ്റ ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ ബിന്ദു മാമ്പറ്റ പ്രതീക്ഷ സ്കൂൾ ജീവനക്കാരിയാണ്. മക്കൾ അക്ഷയ ബി.ടെക് ഫൈനൽ വിദ്യാർഥിനി, ആകാശ് മാനന്തവാടി ഗവ. എൻജിനീയറിങ് കോളജ് ബി-ടെക് വിദ്യാർഥിയാണ്.