കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പിൽ നാലു ജില്ലകളിലെ വോട്ടിങ് 60.10 ശതമാനമായി. മലപ്പുറം 60.56 ശതമാനം, കോഴിക്കോട് 60.02 ശതമാനം, കണ്ണൂർ 60.07 ശതമാനം, കാസർകോട് 58.87 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം. വോട്ടെടുപ്പ് ആരംഭിച്ചതുമുതൽ ജില്ലകളിൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.
രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് പോളിങ്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. 89.76 ലക്ഷം പേർക്കാണ് വോട്ടവകാശം. ഇതിൽ 1,747 പ്രവാസി ഭാരതീയ വോട്ടര്‍മാരുമുണ്ട്. 10,842 പോളിങ് ബൂത്തുകൾ സജ്ജമാക്കി. 1,105 എണ്ണത്തിൽ വെബ്കാസ്റ്റിങ് ഉണ്ട്.
സ്ഥാനാർഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍ പൊയില്‍ (11), കണ്ണൂര്‍ ജില്ല പഞ്ചായത്തിലെ തില്ലങ്കേരി (ഏഴ്) എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിട്ടുണ്ട്. വോട്ടെണ്ണൽ ബുധനാഴ്ച നടക്കും. ഉച്ചയോടെ എണ്ണൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. കോവിഡ് സാഹചര്യത്തിൽ ഇക്കുറി തപാൽ വോട്ടുകൾ കൂടുതലുണ്ട്.
354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 89.74ലക്ഷം വോട്ടർ മാരാണ് മൂന്നാംഘട്ടത്തിലുള്ളത്. ഇതിൽ 46.87 ലക്ഷം സ്ത്രീകളും 42.87ലക്ഷം പുരുഷൻമാരും 86 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടുന്നു.