മുക്കം: December 6 സിവിൽ ഡിഫെൻസ് ദിനാചരണം പന്നിക്കോട് പഴംപറമ്പിലെ കാഴ്ചയില്ലാത്തവർക്കായുള്ള അഗതിമന്ദിരത്തിൽ വെച്ച് ആചരിച്ച്‌ മുക്കം സിവിൽ ഡിഫെൻസ് വളണ്ടിയർമാർ. കേരള സിവിൽ ഡിഫെൻസിന് കീഴിൽ സംസ്ഥാനത്തൊട്ടാകെ റൈസിംഗ് ഡേ ആയി ആചരിക്കുന്നുണ്ട്. മുക്കം ഫയർ സ്റ്റേഷനിൽ വെച്ച് കേക്ക് മുറിച്ച് ആരംഭിച്ച പരിപാടി പിന്നീട് ഉച്ച ഭക്ഷണവും മറ്റു ഭക്ഷണ സാധനങ്ങളും ഔഷധ സസ്യങ്ങളും ഫലവൃക്ഷ തൈകളുമൊക്കെയായി മുക്കം സിവിൽ ഡിഫെൻസിലെ വളണ്ടിയർമാർ പഴംപറമ്പിലെ അന്ധരുടെ അഗതി മന്ദിരത്തിലേക്ക് പോവുകയായിരുന്നു. അവരുടെ കാര്യങ്ങളെല്ലാം കേട്ടറിഞ്ഞ സി ഡി അംഗങ്ങൾ ഇനിയും ഇതുവഴി വരുമെന്ന ഉറപ്പ് നൽകിയാണ് തിരിച്ചത്. മുക്കം സ്റ്റേഷനിൽ നടന്ന ചടങ്ങ് അസി:സ്റ്റേഷൻ ഓഫീസർ വിജയൻ നടുത്തൊടികയിൽ ഉദ്ഘാടനം ചെയ്തു.

സിവിൽ ഡിഫെൻസ് പോസ്റ്റ്‌ വാർഡൻ അഷ്‌കർ സർക്കാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫയർ ഓഫീസറായ പയസ്, സിവിൽ ഡിഫെൻസ് റൂറൽ ഡെപ്യൂട്ടി വാർഡൻ സിനീഷ് സായി, സി ഡി വനിതാ അംഗം ആയിഷ, ഡെപ്യൂട്ടി പോസ്റ്റ്‌ വാർഡൻ അഖിൽ ജോസ് തുടങ്ങിയവർ സംസാരിച്ചു. സി ഡി അംഗങ്ങളായ അംജിത്,ആബിദ്, ശറഫുദ്ധീൻ, ഉമ്മർ റഫീഖ്,റസ്നാസ്,നജ്മുദ്ധീൻ,ഷഫീക്, ലിൻസ് ജോർജ്,മഹമൂദ്, റംല,ഷംന,കവിത,ഇബ്രാഹിം,അനന്ദു,അഖിൽ പി എസ്,അബ്ദുള്ള,ഷംസീർ,പ്രവീൺ, പ്രജീഷ്, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *