ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. റോയൽ പാലസാണ് മരണവാർത്ത പുറത്തുവിട്ടത്.
ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് രാജ്യത്ത് ഒരാഴ്ചത്തേക്ക് ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ഒരാഴ്ചക്കാലം ദേശിയ പതാക പകുതി താഴ്ത്തിയ നിലയിലായിരിക്കും.