കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് കൊവിഡ് ക്വാറന്റീന്‍ കേരളവും ഉപേക്ഷിച്ചുവെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് നിലപാട് വ്യക്തമാക്കിയത്. വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംസ്ഥാനം നടപ്പാക്കില്ല. കൊവിഡ് ക്വാറന്റീന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നിലവില്‍ വിദേശത്തു നിന്നെത്തുന്നവര്‍ 7 ദിവസം ക്വാറന്റീന്‍ സെന്ററിലും 8ാം ദിവസം പരിശോധനയും നടത്തണം. അതിനു ശേഷം രോഗബാധയില്ലെങ്കില്‍ അടുത്ത ഏഴ് ദിവസം കൂടി വീട്ടില്‍ ക്വാറന്റീനില്‍ തുടരണം.
ക്വാറന്റീന്‍ തുടരണമോയെന്ന കാര്യം സംസ്ഥാന സര്‍ക്കാരിന് ആലോചിച്ച് തീരുമാനിക്കാമെന്നും കേന്ദ്രത്തിന്റെ ഉത്തരവിലുണ്ടായിരുന്നു.