തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്. ഇന്ന് നടത്തിയ പരിശോധനയിലാണ് ഗവർണർക്ക് കോവിഡ് കണ്ടെത്തിയത്. താനുമായി സമ്പർക്കമുള്ള എല്ലാവരോടും കോവിഡ് നിരീക്ഷണത്തിൽ പോകാൻ ഗവർണർ അഭ്യർഥിച്ചു.
ആശങ്ക വേണ്ടെന്നും സുരക്ഷിതമായി നിരീക്ഷണത്തിൽ തുടരുകയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.