സ്റ്റുഡന്റ് പോലീസ് കേഡറ്റ് വളണ്ടിയർ കോപ്‌സിന്റെ പ്രഥമ പരിപാടിയായ ചിൽഡ്രസ് ഡേ ചലഞ്ച് “പുത്തനുടുപ്പും പുസ്തകവും ” സാമൂതി ഹയർ സെക്കണ്ടറി സ്കൂളിൽ നാർകോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ സുനിൽ കുമാർ സ്കൂൾ പ്രിൻസിപ്പൽ ഗോവിന്ദൻ മാഷിൽ നിന്നും കുട്ടികൾക്കുള്ള ഉപഹാരം സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു. ജില്ലയിൽ പ്രവർത്തിച്ചുവരുന്ന 11 കളക്ഷൻ സെന്ററുകളിൽ സുമനസുകൾ എത്തിക്കുന്ന വസ്തുക്കൾ ജില്ലയിലെ നിർധനരായ കുട്ടികൾക്ക് ശിശുദിനത്തിൽ കൈമാറുകയാണ് പരിപാടിയുടെ ലക്ഷ്യം.

BEM ഗേൾസ്, സാവിയോ ദേവഗിരി, നടക്കാവ് ഗേൾസ്, ഫറോക്ക് ഗണപത്, ബേപ്പൂർ HSS, കുന്നമംഗലം HSS, മാവൂർ HSS, PVS എരഞ്ഞിക്കൽ, GHSS പയ്യാനക്കൽ, ചക്കാലക്കൽ HSS എന്നിവയാണ് മറ്റു കളക്ഷൻ സെന്ററുകൾ. വെള്ളിയാഴ്ച വരെ രാവിലെ 10 മുതൽ 1 മണി വരെ ഇവ പ്രവർത്തിക്കും. SPC ADNO പ്രദീപ് കുമാർ, CPO ഹരികൃഷ്ണൻ,, PTA പ്രസിഡന്റ്‌ ഷാജി, ഷിബു മൂടാടി, ജില്ലാ കോഓർഡിനേറ്റർ അശ്വിൻ വെണ്ണാതൊടി,അജ്മൽ തസ്ലീക് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *