ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 82.67 ലക്ഷം കടന്നു. 38,310 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കേസുകളുടെ എണ്ണത്തില്‍ 20,503 കേസുകളുടെ കുറവായിട്ടുണ്ട്. ഇത് വലിയ ആശ്വാസമാണ് രാജ്യത്തിന് നല്‍കുന്നത്.
ലോകത്ത് യു.എസ്. കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. രാജ്യത്ത് ഇതുവരെ 1,23,097 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.
ഒരു ദിവസത്തിനിടെ 490 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണങ്ങളുടെ എണ്ണത്തിലും നേരിയ കുറവ് കാണിക്കുന്നുണ്ട്. 82,67,623 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 5,41,405 പേര് നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്.