ഇന്ന് രാത്രി ആകാശത്ത് നോക്കിയാല്‍ കാണുക വെറും ചന്ദ്രനല്ല, നീലചന്ദ്രനെയാണ്. ചന്ദ്രന് അടുത്ത് ചൊവ്വാ ഗ്രഹത്തെയും കാണാം. രാത്രി എട്ടേകാല്‍ മുതല്‍ ഇന്ത്യയില്‍ ബ്്ളൂ മൂണ്‍ കാണാനാവും.
29 ദിവസവും 12 മണിക്കൂറുമാണ് ഒരു ചാന്ദ്രമാസം. അതായത് 12 പൂര്‍ണ്ണ ചന്ദ്രന്‍മാര്‍ വരണമെങ്കില്‍ 354 ദിവസം മതി. ഓരോ വര്‍ഷവും ഇങ്ങനെ ബാക്കി വരുന്ന ദിവസങ്ങള്‍ ചേരുമ്പോഴാണ് രണ്ടര വര്‍ഷത്തിലൊരിക്കല്‍ ഒരു പൂര്‍ണ്ണചന്ദ്രന്‍ അധികം വന്നുപോവുന്നത്.
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് പൂര്‍ണ ചന്ദ്രനുണ്ടായിരുന്നു. മാസം അവസാനിക്കുമ്പോള്‍, ചന്ദ്രന്‍ പൂര്‍ണഭംഗിയോടെ വീണ്ടുമൊന്ന് വരികയാണ്. പേര് ബ്ലൂ മൂണ്‍. നീല നിറമൊന്നുമല്ല, സാധാരണ ചന്ദ്രന്‍ തന്നെയാണ്.
അത്യപൂര്‍വ്വം എന്ന അര്‍ത്ഥത്തിലാണ് ബ്‌ളൂ മൂണ്‍ എന്ന പ്രയോഗം. ഒരു മാസത്തില്‍ രണ്ട് തവണ പൂര്‍ണചന്ദ്രന്‍ വരുമ്പോഴാണ് ബ്ലൂ മൂണ്‍ ഉണ്ടാവുന്നത്.
2018-ലാണ് ഇതിനുമുമ്പ് ബ്്‌ളൂമൂണ്‍ കണ്ടത്. ഇനി 2023 ല്‍ വീണ്ടും കാണാം. ഈ അപൂര്‍വ്വ ചന്ദ്രന്‍ ഭാഷയിലുമുണ്ട്. Once in a blue moon എന്ന പ്രയോഗം അതാണ്, അപൂര്‍വ്വം എന്നാണ് അര്‍ത്ഥം.
നീലചന്ദ്രനും കൂടി ചേര്‍ന്നപ്പോള്‍ ഹാലോവിനും അപൂര്‍വ്വതയേറി. കെല്‍റ്റിക്ക് വിശ്വാസങ്ങളില്‍ നിന്ന് വന്നെത്തിയ ഹാലോവിന്‍ പ്രേതങ്ങളെയും പിശാചുക്കളെയും ആട്ടിയോടിക്കാനുള്ള ആചാരമായാണ് പടിഞ്ഞാറന്‍രാജ്യങ്ങളില്‍ കണക്കാക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ ഇന്ന് ഹാലോവിന്‍ ആഘോഷമാണ്. 76 വര്‍ഷത്തിനിടെ ആദ്യമായാണ് ബ്്‌ളൂമൂണും ഹാലോവിനും ഒരുമിച്ച് വരുന്നത്.