കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ച ഇടങ്ങളിൽ മെഡിക്കൽ/ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ അല്ലാത്ത മറ്റു വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടൻ തന്നെ തീയ്യതി സഹിതമുള്ള ഫോട്ടോഗ്രാഫ് സഹിതം കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ പരാതി സമർപ്പിക്കുക.
നിയമ ലംഘനം വ്യക്തമായാൽ
അത്തരം വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി ഉടനടി റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും.
ജില്ലാ ഭരണകൂടം ഇത്തരം നിയമ ലംഘനങ്ങൾ അതീവ ഗുരുതരമായാണ് കാണുന്നത്.
കണ്ടയിൻമെൻറ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളുടെ ലിസ്റ്റ് കോവിഡ് 19 ജാഗ്രത പോർട്ടലിൽ ഏവർക്കും ലഭ്യമാണ്. ഇതോടൊപ്പം കണ്ടയൻമൻ്റ് സോണിൻ്റെ അതിർത്തി വ്യക്തമാക്കുന്ന മേപ്പും ജാഗ്രത പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ദയവായി റിപ്പോർട്ട് ചെയ്യുക.