കോഴിക്കോട്: പോക്സോ കേസിനെ തുടർന്ന് പാർട്ടിയില്‍ നിന്ന് പുറത്താക്കിയ സി.പി.എം. പ്രവർത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
സി.പി.എം. കണ്ണൂർ തളിപ്പറമ്ബ് മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കാവ് ബസ്റ്റോപ്പിന് സമീപത്തെ പറമ്ബിലാണ് മൃതദേഹം കണ്ടെത്തിയത്.
NADAMMELPOYIL NEWS
പ്ലസ് വണ്‍ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം അനീഷിനും മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശനുമെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും പാർട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സംഭവത്തെ തുടർന്ന് അനീഷ് ഒളിവിലായിരുന്നു.