(എഡിറ്റോറിയല്‍)

1869 ഒക്ടോബർ 2-ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലീ ഭായിയുടെയും മകനായി ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ അദ്ദേഹം ഹിംസയുടെ മാർഗങ്ങൾ തിരഞ്ഞെടുക്കാതെ അഹിംസയുടെ മാർഗ്ഗത്തിൽ സമരങ്ങൾ നടത്തി. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.[1] ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ നൂറ്റിഅൻപത്തിയഞ്ചാം ജന്മ വാർഷികമായ ഇന്ന് NADAMMELPOYIL NEWS ന്‍റെമാന്യ വായനക്കാര്‍ക്ക് ഗാന്ധി ജയന്തി ദിനാശംസകള്‍ ….

Leave a Reply

Your email address will not be published. Required fields are marked *