തിരുവമ്പാടി:ബൈക്ക് മോഷ്ടാക്കളായ രണ്ടുപേരെ തിരുവമ്ബാടി പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സ്വദേശികളായ ശരവണൻ, രഞ്ജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവമ്പാടി സിഐ ധനഞ്ജയദാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് പ്രതികള്‍ പിടിയിലായത്.
മുക്കം പോലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നും മോഷ്ടിച്ച ഇരുമ്ബ് സാധനങ്ങള്‍ തിരുവമ്ബാടി ഹൈസ്കൂള്‍ റോഡിലെ ഒരു ആക്രിക്കടയില്‍ വില്‍ക്കാൻ ശ്രമിക്കുമ്ബോഴായിരുന്നു അറസ്റ്റ്.
പിടിയിലായവരില്‍ ഒരാള്‍ മുൻപും ബൈക്ക് മോഷണക്കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ തിരുവമ്ബാടി പോലീസ് റിമാൻഡ് ചെയ്തു.