കോഴിക്കോട്: റേഷന്‍ മസ്റ്ററിംഗിന്‍റെ പൂര്‍ണ ഉത്തരവാദിത്വം റേഷന്‍ വ്യാപാരികളുടെ അധിക ബാധ്യതയായി മാറിയിരിക്കുന്നുവെന്ന് ആള്‍ കേരളാ റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍.സംസ്ഥാനത്ത് 19,86,539 മഞ്ഞ കാര്‍ഡംഗങ്ങളും 1,34,00,580 പിങ്ക് കാര്‍ഡംഗങ്ങളും ഉള്‍പ്പെടെ 1,53,87,119 അംഗങ്ങളുടെ മസ്റ്ററിംഗ് നടത്തുന്ന പ്രക്രിയ കഴിഞ്ഞ ആഴ്ചയോടെ ആരംഭിച്ചു.
റേഷന്‍ വിതരണത്തിനു പുറമേ കെവൈസി ( മസ്റ്ററിംഗ്) നടത്തേണ്ടത് റേഷന്‍ കടകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇ-പോസ് യന്ത്രത്തിലൂടെ മാത്രമാണ്. മുഴുവന്‍ മുന്‍ഗണനാ വിഭാഗം കാര്‍ഡ് അംഗങ്ങളേയും മസ്റ്ററിംഗ് കേന്ദ്രങ്ങളിലെത്തിക്കുവാന്‍ വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ അങ്കണവാടി ജീവനക്കാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും കര്‍മസേന രൂപീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ് ജോണി നെല്ലൂര്‍,ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവര്‍ ആവശ്യപ്പെട്ടു.
ചെറിയ കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, കിടപ്പുരോഗികള്‍, മാനസിക അസ്വസ്ഥതയുള്ളവര്‍ എന്നിവരുടെ മസ്റ്ററിംഗിന് പകരം മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ആറു വര്‍ഷം മുമ്ബ് നടപ്പിലാക്കിയ റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് കാലാനുസ്യതമായി പുനപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.