: ചാത്തൻസേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൂജാരി അറസ്റ്റില്‍. തൃശൂരിലെ വീട്ടമ്മയുടെ പരാതിയില്‍ തൃശൂർ ആവണിശേരി സ്വദേശി, അഷ്ടമിച്ചിറയില്‍ താമസിക്കുന്ന പ്രഭാത് ഭാസ്കരനാണ് (44) അറസ്റ്റിലായത്.
ഭർത്താവിന്റെ രോഗശാന്തിക്കായി പൂജയ്‌ക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ മറ്റൊരു പൂജാരിയെ പൊലീസ് തെരയുന്നുമുണ്ട്. എറണാകുളത്തെ വീട്ടമ്മയുടെ പരാതിയില്‍ മലയൻകീഴ് സ്വദേശി അനീഷ് ജ്യോതിഷിനായാണ് അന്വേഷണം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച പരാതികള്‍ പാലാരിവട്ടം പൊലീസാണ് അന്വേഷിക്കുന്നത്.

ജൂലായ് ആറിനാണ് വീട്ടമ്മയെ പ്രഭാത് പീ‌ഡിപ്പിച്ചത്. 2021-22 കാലയളവില്‍ അനീഷ് പീഡിപ്പിച്ചെന്ന് കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ വീട്ടമ്മ പരാതി നല്‍കിയത്. ഭർത്താവിന്റെ അപസ്മാരം ഭേദമാകാൻ നഗ്നപൂജചെയ്താല്‍ മതിയെന്ന് വിശ്വസിപ്പിച്ച്‌ തിരുവനന്തപുരത്ത് എത്തിച്ചശേഷം ഹോട്ടലില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *