താമരശ്ശേരി:റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍റെ കാലൊടിഞ്ഞു. താമരശ്ശേരി കാരാടി പുത്തൻവീട്ടില്‍ കുഞ്ഞിമുഹമ്മദിന്‍റെ കാലാണ് ഒടിഞ്ഞത്.
ദേശീയപാതയില്‍ കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിലിന് സമീപം ആണ് അപകടം സംഭവിച്ചത്.
ദേശീയപാതയുടെ മധ്യത്തില്‍ കുഴി രൂപപ്പെട്ടിരുന്നു.കുഞ്ഞഹമ്മദ് സഞ്ചരിച്ചിരുന്ന ബൈക്ക് ഈ കുഴിയില്‍ വീണ് മറിയുകയായിരുന്നു. തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.