മുഹമ്മദ് അപ്പമണ്ണില്‍

കൊടുവള്ളി: കെ എം ഒ ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി യൂണിയൻ കിസ്‌വയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാ മദ്രസ വിദ്യാർത്ഥികൾക്കായി “സീറ” മീലാദ് ക്വിസ് മത്സരം സംഘടിപ്പിച്ചു. അക്കാദമിക് കോഡിനേറ്റർ ഇല്യാസ് ഹുദവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ ബഷീർ ഹുദവി അധ്യക്ഷനായി. നുസ്രത്തുൽ ഇസ്ലാം പാറമ്മൽ , ദാറുൽ ഹുദാ ഈസ്റ്റ് കിഴക്കോത്ത്, അസാസുൽ ഉലൂം പനക്കോട് എന്നീ മദ്രസകൾ യഥാക്രമം ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനംകരസ്ഥമാക്കി. മത്സര വിജയികൾക്ക്
കെ എം ഒ വൈസ് പ്രസിഡണ്ട് കോതൂർ മുഹമ്മദ് മാസ്റ്റർ സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. ടി കെ മുഹമ്മദ് മാസ്റ്റർ, സി പി അബ്ദുല്ല കോയ തങ്ങൾ, പ്രൊഫസർ ഒകെ മുഹമ്മദലി കൊടുവള്ളി മഹല്ല് ജമാഅത്ത് ഖാസി ബഷീർ റഹ്മാനി കെ എം ഒ ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പാൾ മുഹമ്മദ് ഹൈത്തമി വാവാട് അൻസാരി മുഹമ്മദ് ഹാജി
ഇ ടി അബൂബക്കർകുഞ്ഞി ഹാജി
അബ്ദുസമദ് ഹാജി കോരങ്ങാട്
എ ൻ വി റഫീഖ്
സി പി അബ്ദുൽ മജീദ്
പി കെ അഹമ്മദ്കുട്ടി
കെ സി ബഷീർ അമ്പായത്തോട്
കെ പി സി മുഹമ്മദ് ബാഖവി
എന്നിവർ സംഭന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *