കോഴിക്കോട്: ചെറുവണ്ണൂര്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ മോഷണക്കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. ബേപ്പൂർ സ്വദേശി ആഷിക്, ചേലേമ്ബ്ര സ്വദേശി നുബിൻ അശോക് എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷണത്തിനു ശേഷം മുംബൈയിലേക്ക് കടന്ന പ്രതികള്‍ തിരികെ കോഴിക്കോട്ടേക്ക് എത്തിയപ്പോഴാണ് പിടിയിലായത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
നല്ലളം പൊലീസും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെയും ഫറൂഖ് എസിപിയുടേയും നേതൃത്വത്തിലുള്ള സ്‌ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മോഷ്ടിക്കപ്പെട്ട ആറ് മൊബൈല്‍ ഫോണുകള്‍, ഒമ്ബത് ലാപ്ടോപ്പുകള്‍, ഒരു ഡിഎസ്‌എല്‍ആർ കാമറ എന്നിവ കണ്ടെടുത്തു. കേസില്‍ ചേലേമ്ബ്ര സ്വദേശി മുഹമ്മദ് മുഷ്താഖിനെ നേരത്തെ പിടികൂടിയിരുന്നു.