വളരെ നിർണായകമായ വിവരങ്ങള്‍ ആണ് അർജുന്റെ ലോറിക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടയില്‍ നിന്നും ലഭിക്കുന്നത് . പ്രതീക്ഷ കൈവിടാതെയിരുന്നു കുടുബവും കേരളവും ആദ്യ ഘട്ടങ്ങളില്‍ തീർച്ചയില്‍ നടക്കുമ്ബോള്‍ പ്രതീക്ഷിച്ചത് . എന്നാല്‍ കാലാവസ്ഥ അനുകൂലമല്ലതും ആവശ്യമായ സംവിധാനങ്ങള്‍ കൃത്യ സമയത്ത് പുഴയിലേക്ക് ഇറക്കാൻ സാധിക്കാത്തതെല്ലാം തന്നെ തിരച്ചിലിനെ കൂടുതല്‍ ദുഷ്കരമാക്കി. വീണ്ടും കഴിഞ്ഞ ദിവസങ്ങളില്‍ ആണ് തീർച്ചയില്‍ തുടങ്ങിയത് . അപ്പോള്‍ ലോറിയുടെ ഭാഗങ്ങള്‍ എല്ലാം ലഭിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു .
ഷിരൂരില്‍ കോഴിക്കോട് സ്വദേശി അർജുൻ അടക്കം കാണാതായ മണ്ണിടിച്ചിലിനുശേഷം ഗംഗാവലി പുഴയില്‍ ലോറികള്‍ ഉഗ്ര സ്ഫോടനത്തില്‍ തകർന്നു എന്ന സംശയം കൂടുതല്‍ ബലപ്പെടുന്നു. ഇന്നലെ ഡ്രജർ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ടാങ്കർ ലോറി ഭാഗങ്ങളെല്ലാം
തന്നെ ശക്തമായ സ്ഫോടനത്തിലോ മറ്റോ തകർന്നു ചളുങ്ങിയ പോലെയുള്ള നിലയിലായിരുന്നു.മണ്ണിടിച്ചിലില്‍ ടാങ്കർ പൊട്ടിത്തെറിച്ചോ ഹൈടെൻഷൻ ലൈൻ പൊട്ടി പുഴയിലേക്കു വീണോ സംഭവിച്ച സ്ഫോടനത്തിന്റെ സൂചനകളാണ് ഇന്നലെ ലഭിച്ച വാഹന അവശിഷ്ടങ്ങളിലുള്ളത്.സ്ഫോടനം സംഭവിച്ചപ്പോള്‍ വാഹനഭാഗങ്ങള്‍ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചതാവാം പല സ്ഥലങ്ങളിലായി ടാങ്കർ ഭാഗങ്ങള്‍ പുഴയില്‍ ചിതറിക്കിടക്കുന്നതിന്റെ കാരണമെന്നു സംശയിക്കുന്നു.