തിരുവമ്പാടി:തമ്പലമണ്ണ അങ്കണവാടിക്ക് സമീപം റോഡരികില്‍ കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങള്‍ ചാക്കില്‍ കെട്ടി തള്ളി.
ബേക്കറി സാധനങ്ങള്‍ തള്ളിയ അരീക്കോട് സ്വദേശി മുസ്തഫയില്‍ നിന്ന് പഞ്ചായത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തിലുള്ള സംഘം 10,000 രൂപ പിഴ ഈടാക്കി.

കൊടുവള്ളി നെല്ലാങ്കണ്ടിയിലുള്ള ബേക്കറിയില്‍ നിന്നാണ് കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങളും മറ്റ് പാഴ് വസ്തുക്കളുമാണ് രാത്രിയില്‍ അങ്കണവാടിക്ക് സമീപം റോഡരികില്‍ തള്ളിയത്.

പരിശോധനയ്ക്ക് പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, ഹെല്‍ത്ത് ഇൻസ്പെക്ടർ എം. സുനീർ, എസ്.എം. അയന, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ, ഹരിത കർമ സേനാംഗങ്ങള്‍ എന്നിവർ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *