ആലപ്പുഴ: കലവൂരില്‍ 73കാരി സുഭദ്രയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികളെ ഇന്നു രാവിലെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിക്കും.
നാലംഗ അന്വേഷണസംഘം ഇന്നലെ ഉച്ചയോടെ കർണാടകയിലെ മണിപ്പാലില്‍നിന്നാണ് പ്രതികളായ മാത്യുസിനെയും ശർമിളയെയും പിടികൂടിയത്.
ആദ്യ ചോദ്യംചെയ്യലില്‍ തന്നെ കൊല നടത്തിയെന്ന് പ്രതികള്‍ സമ്മതിച്ചതായാണ് വിവരം. ജില്ലാ പൊലീസ് മേധാവിക്ക് കീഴിലെ 10 അംഗ അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. രാവിലെ ഇവരെ വിശദമായി ചോദ്യംചെയ്യും.
കേസില്‍ മാത്യൂസിന്റെ സുഹൃത്തും ബന്ധുവുമായ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.