ശ്രുതിയെ തനിച്ചാക്കില്ലെന്നും സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മന്ത്രി കെ. രാജന്‍. സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ പ്രതിശ്രുത വരന്‍ ജെന്‍സന്റെ വേര്‍പാടിന് പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം.

ഇന്നലെ കല്‍പ്പറ്റയിലെ വെള്ളാരംകുന്നില്‍ ഉണ്ടായ അപകടത്തില്‍ ജെന്‍സനും ശ്രുതിയും ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാനില്‍ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു.

അകത്ത് കുടുങ്ങിയവരെ വാനിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ജെന്‍സന്റെ തലയ്ക്ക് പുറത്തും ഉള്‍പ്പടെ രക്തസ്രാവമുണ്ടായത് നില ഗുരുതരമാക്കി.

മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു ജെന്‍സന്റെ മരണം.

Leave a Reply

Your email address will not be published. Required fields are marked *