പുതുപ്പാടി:കഞ്ചാവുമായി പിടികൂടിയ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് തടഞ്ഞ എക്സൈസ് ഉദ്യോഗസ്ഥന്റെ കാല്‍ ഒടിഞ്ഞു.
പ്രിവന്റീവ് ഓഫീസര്‍ ഗിരീഷിനാണ് കാലിന് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. പുതുപ്പാടി എബനേസര്‍ മാര്‍ത്തോമ പള്ളിക്ക് മുന്‍വശം ദേശീയ പാതയോരത്ത് വച്ചാണ് പുതുപ്പാടി പുഴങ്കുന്നുമ്മല്‍ നൗഫലിനെ(39) കഞ്ചാവ് സഹിതം താമരശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ കെ ഷാജിയും സംഘവും പിടികൂടിയത്.
സ്ഥലത്ത് വച്ച് തന്നെ രേഖകള്‍ തയ്യാറാക്കുന്നതിനിടെ നൗഫല്‍ ഉദ്യോഗസ്ഥരെ തള്ളിമാറ്റി ഓടുകയും മാര്‍ത്തോമ പള്ളി മുറ്റത്തേക്ക് ചാടുകയുമായിരുന്നു. പ്രതിയെ പിന്തുടരുന്നതിനിടയിലാണ് പ്രിവന്റീവ് ഓഫീസര്‍ ഗിരീഷിന് വീണ് പരിക്കേറ്റത്. നൗഫലിനും കാലിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൗഫലിനെ വിദഗ്ധ ചികിത്സക്കായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.