കോഴിക്കോട്: ചാത്തമംഗലം മലയമ്മയില്‍ കൊപ്ര ചേവിന് തീപിടിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
കൊപ്ര ഉണക്കുന്നതിന് വേണ്ടി ചേവിനടിയില്‍ തീയിട്ട സമയത്ത് കൊപ്ര ചേവിൻറെ തട്ടിലേക്കും കെട്ടിടത്തിൻറെ മേല്‍ക്കൂരയിലേക്കും തീ ആളിപ്പടരുകയായിരുന്നു.

നാരകശ്ശേരി സ്വദേശി ജബ്ബാറിൻറെ ഉടമസ്ഥതയിലുള്ള കൊപ്ര ചേവിനാണ് തീ പിടിച്ചത്.അപകട വിവരം അറിയിച്ചതിനെ തുടർന്ന് മുക്കം ഫയർ സ്‌റ്റേഷനില്‍ നിന്നും രണ്ട് ഫയർ യൂണിറ്റ് സ്ഥലത്തെത്തുകയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ അണയ്ക്കുകയും ചെയ്‌തു.

തീപിടിത്തം ഉണ്ടായ സമയത്ത് ആറായിരത്തോളം കൊപ്ര ചേവിന് മുകളില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ പകുതിയിലധികം കത്തി നശിച്ചു. കൂടാതെ കെട്ടിടത്തിൻറെ മേല്‍ക്കൂരയും കത്തി നശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *