കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ ആഭിമുഖ്യത്തിൽ സഹകാരി സംഗമവും, മാർടെക്സ് ഓണം സമ്മാനോത്സവ് ഉദ്ഘാടനവും നടത്തി.
കേരളത്തിലെ സഹകരണ മേഖലയിലെ ഏറ്റവും വിപുലമായ വസ്ത്രവ്യാപാര കേന്ദ്രമായ മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ ഓഗസ്റ്റ് 31 മുതൽ ഒക്ടോബർ 4 വരെയാണ് സമ്മാനോത്സവ് നടക്കുന്നത്. പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ അഡ്വ. ഷമീർ കുന്നമംഗലം ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക, തിരുവമ്പാടി പ്രസ്സ് ഫോറം പ്രസിഡന്റ് തോമസ് വലിയപറമ്പൻ, സാമൂഹിക പ്രവർത്തകനും, കാരശ്ശേരി ബാങ്ക് ഡയറക്ടറുമായ എ. പി. മുരളീധരൻ എന്നിവർക്ക് സമ്മാന കൂപ്പൺ നൽകി കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഓരോ 1500 രൂപയുടെ പർച്ചേസിനും നൽകുന്ന സമ്മാന കൂപ്പണിലൂടെ, ഓരോ ആഴ്ചയിലും നടക്കുന്ന പ്രതിവാര നറുക്കെടുപ്പിലൂടെയും, ഒക്ടോബർ മാസം നടക്കുന്ന ബംബർ നറുക്കെടുപ്പിലൂടെയും നിരവധി സമ്മാനങ്ങൾ ഉപഭോക്താക്കൾക്കായി ഏർപ്പാടാക്കിയിട്ടുണ്ട്. മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബോസ് ജേക്കബ്, റഫീഖ് മാളിക, തോമസ് വലിയപറമ്പൻ, എ. പി മുരളീധരൻ, ജനപ്രതിനിധികളായ ലിസ്സി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, മേഴ്‌സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, ലിസ്സി സണ്ണി, ഷൈനി ബെന്നി, സംഘം വൈസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കതെരുവിൽ, ഡയറക്ടർമാരായ ഹനീഫ ആച്ചപ്പറമ്പിൽ, മില്ലി മോഹൻ, ജോർജ് പാറേക്കുന്നത്ത്, അഡ്വ. സിബു തോട്ടത്തിൽ, ഷെറീന കിളിയണ്ണി, പൊതുപ്രവർത്തകരായ മനോജ് വാഴേപറമ്പിൽ, അബ്ദു കോയങ്ങോറാൻ, അസ്‌കർ ചെറിയമ്പലം, ജിതിൻ പല്ലാട്ട്, പുരുഷൻ നെല്ലിമൂട്ടിൽ, ജോജോ നെല്ലരിയിൽ, സംഘംസെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ പ്രസംഗിച്ചു.