കോഴിക്കോട്: ജില്ലയില്‍ സി.ബി.ഐ ചമഞ്ഞ് തട്ടിപ്പിന് ശ്രമമെന്ന് പൊലീസ്. ജാഗ്രത വേണമെന്നും തട്ടിപ്പില്‍ ഭയക്കേണ്ടതില്ലെന്നും വിവേകത്തോടെയുള്ള തീരുമാനമാണ് വേണ്ടതെന്നും അവർ പറഞ്ഞു.
സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് വിവരം പങ്കുവച്ചത്. വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞും നിക്ഷേപ, വ്യാപാര തട്ടിപ്പുകളുമായും പുതിയ രൂപത്തില്‍ വരുന്ന സൈബർ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമാണെന്ന് പൊലീസ് പറയുന്നു. ഓണ്‍ലൈൻ കോളുകളാണ് വരിക. ഡ്രഗ്‌സ് പാഴ്‌സല്‍ പിടികൂടി, നിരോധിത വെബ് സൈറ്റുകള്‍ ( പോണോഗ്രഫി സൈറ്റ്) സന്ദർശിച്ചു എന്നു പറഞ്ഞാണ് ഭീഷണിപ്പെടുത്തുക. ആധാറും മറ്റു വിവരങ്ങളും ചോദിക്കും. തട്ടിപ്പിനിരയായാല്‍ ഉടൻ തന്നെ ടോള്‍ ഫ്രീ നമ്ബരായ 1930 ല്‍ വിളിച്ചോ, സ്റ്റേഷനില്‍ നേരിട്ടോ പരാതി നല്‍കണമെന്നും പൊലീസ് പറയുന്നു.
തട്ടിപ്പുകള്‍ പലവിധത്തില്‍
ഡ്രഗ്‌സ് പാഴ്‌സല്‍ പിടികൂടി, പോണോഗ്രഫി സൈറ്റ് സന്ദർശിച്ചു എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തും തട്ടിപ്പുകള്‍ പലവിധത്തില്‍
ഡ്രഗ്‌സ് പാഴ്‌സല്‍ പിടികൂടി, പോണോഗ്രഫി സൈറ്റ് സന്ദർശിച്ചു എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തും
വ്യാജ വാറണ്ടുകളും എഫ്.ഐ.ആറും അയച്ചു നല്‍കി കെണിയിലാക്കും
“ജില്ലയില്‍ രണ്ടുപേർക്ക് ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്. അവർ തന്നെ അതിനെ ബുദ്ധിപൂർവം കൈകാര്യം ചെയ്യുകയായിരുന്നു. ശേഷം സ്റ്റേഷനില്‍ അറിയിച്ചു.”
ജിതേഷ് പി.
സി.ഐ ടൗണ്‍ പൊലീസ് സ്റ്റേഷൻ