പി അബൂബക്കര്‍
പുത്തൂർ: മുസ്‌ലിം ലീഗിൻ്റെ സജീവ പ്രവർത്തകനും ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് സെക്രട്ടറിയുമായ പുറായിൽ അഹമ്മദ് കുട്ടി സാഹിബിൻ്റെ നിര്യാണത്തിൽ യൂത്ത് ലീഗ് നാഗാളികാവ് യൂണിറ്റ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. എട്ടാം വാർഡ് മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് കെ.പി. അബ്ദുൽ അസീസ് സ്വലാഹി അധ്യക്ഷത വഹിച്ചു. പി. ഇബ്രാഹിം സാഹിബ് ഉദ്ഘാടനം ചെയ്തു. കേരള ഹജജ് കമ്മറ്റി മെമ്പർ ഡോ. ഐ.പി. അബ്ദുസ്സലാം, എം.പി. അബ്ദുൽ ഖാദർ മാസ്റ്റർ, പി.എം. അബ്ദുസ്സലാം മദനി, എം.കെ. പോക്കർ സുല്ലമി എന്നിവർ പ്രസംഗിച്ചു. യൂത്ത് ലീഗ് നാഗാളികാവ് യൂണിറ്റ് സെക്രട്ടറി എം.പി. അസീം സ്വാഗതവും പ്രസിഡൻ്റ് പി. ഹാഫിസ് റഹ്മാൻ നന്ദിയും പറഞ്ഞു.