മുഹമ്മദ് അപ്പമണ്ണില്‍
കോഴിക്കോട് : യുവതി സ്കൂട്ടറില്‍ യാത്ര ചെയ്യവേ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ പെട്ടെന്ന് നിർത്തിയപ്പോള്‍ റോഡില്‍ വീണ് യുവതി മരിച്ചു.
മാവൂർ പാറമ്മല്‍ നെച്ചായിയില്‍ മുഹമ്മദ് ഷാഫിയുടെ (ഖത്തർ) ഭാര്യ റാബിയയാണ് (28) മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ പെരുമണ്ണ- പൂവാട്ടുപറമ്ബ് റോഡില്‍ പെരുമണ്‍ പുറയിലാണ് അപകടം ഉണ്ടായത്. കോട്ടായിത്താഴം സി.എം ഗാർഡൻ പ്രീ സ്കൂളില്‍ അധ്യാപികയായ റാബിയ സഹപ്രവർത്തകയുടെ സ്കൂട്ടറിന്റെ പിന്നിലിരുന്ന് പൂവാട്ടുപറമ്ബിലേക്ക് വരുമ്ബോഴാണ് അപകടം. യുവതിയെ ഉടൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു മരിച്ചു.