താമരശ്ശേരി: കൊടുവള്ളി നൂരിയ്യ പ്രീ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം താമരശ്ശേരി സി മോയിൻകുട്ടി ഹാളിൽ നടന്നു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നൂരിയ്യ ചെയർമാൻ നവാസ് ദാരിമി ഓമശ്ശേരി അധ്യക്ഷനായി. കെ വി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പി പി ഹാഫിസു റഹ്മാൻ, എം സുൽഫിക്കർ, നാസർ വാവാട്, നിസ നവാസ്, ഫാത്തിമ ശരീഫ്,ഫാഹിമ ജസ്നി തേക്കും തോട്ടം, ഷജീല ആരാമ്പ്രം, ഹസീന എകരൂൽ സംസാരിച്ചു.നൂരിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിധവകൾക്ക് പൂർണ്ണമായും സൗജന്യമായുള്ള മോണ്ടിസോറി ടി.ടി.സിയുടെ സ്കോളർഷിപ്പ് പ്രഖ്യാപനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. SSLC യാണ് യോഗ്യത 30 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം വിശദവിവരങ്ങൾക്ക് 984602013 1,9745423086 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.