മുഹമ്മദ് അപ്പമണ്ണില്‍
കോഴിക്കോട്: കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കാനായി കോഴിക്കോട് കരിയാത്തുംപാറയിലെത്തിയ യുവാവ് കയത്തില്‍ മുങ്ങിമരിച്ചു.
ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കോട്ടയം സ്വദേശി ജോർജ് ജേക്കബ് (20) ആണ് കരിയാത്തുംപാറ പാപ്പൻചാടി കുഴിക്ക് താഴെയുള്ള എരപ്പാംകയത്തില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.
കൂരാച്ചുണ്ട് സ്വദേശിയായ സുഹൃത്തിനൊപ്പമാണ് ജേക്കബ് ഉള്‍പ്പടെയുള്ള എട്ടംഗസംഘം കുളിക്കാനിറങ്ങിയത്. സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത മേഖലയാണിതെന്ന് പറയപ്പെടുന്നു. അടിയൊഴുക്കും ചുഴിയുമുള്ളതിനാല്‍ സ്ഥലവാസികള്‍ പോലും ഇവിടെ കുളിക്കാനിറങ്ങില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഇരുപത് മിനിറ്റിന് നേരത്തെ തിരച്ചിലിനൊടുവിലാണ് ജേക്കബിനെ കണ്ടെത്തിയത്. കൂരാച്ചുണ്ട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.