മുഹമ്മദ് അപ്പമണ്ണില്‍
കൊണ്ടോട്ടി: കുവൈത്തില്‍നിന്ന് എത്തിയ യാത്രക്കാരനില്‍നിന്ന് സ്വർണം തട്ടാനായി വിമാനത്താവള പരിസരത്ത് തട്ടിക്കൊണ്ടു പോകാനെത്തിയ അഞ്ചംഗ സംഘം പൊലിസ് പിടിയില്‍.
കോഴിക്കോട് പൊക്കുന്ന് കുളങ്ങരപ്പീടിക മണണ്ട്രാവില്‍ പറമ്ബ് വി. ഖലിഫ (34), കൊളത്തറ വെള്ളില വയല്‍ എടത്തിലക്കണ്ടി എം. രാഹുല്‍ (24), കൊളത്തറ മുണ്ടിയാർ വയല്‍ വട്ടംകുളങ്ങര മുഹമ്മദ് ഹനീഫ (26), ചെറുവണ്ണൂർ കുണ്ടായിത്തോട് പഷ്ണിപാടം വീട്ടില്‍ പി. ജിജില്‍ (23), കുണ്ടായിത്തോട് വെള്ളില വയല്‍ വീട്ടില്‍ എൻ.വി. അൻസല്‍ (27) എന്നിവരെയാണ് കരിപ്പൂർ പൊലിസ് പിടികൂടിയത്.
കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ടിന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കുവൈത്തില്‍ നിന്നാണ് യുവാവ് വന്നത്. ഇയാളുടെ കൈവശം സ്വർണമുണ്ടെന്ന് കരുതി, കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കവർച്ച ശ്രമത്തിനാണ് ഇവരുടെ പേരില്‍ കേസെടുത്തതെന്ന് പൊലിസ് അറിയിച്ചു.