മുഹമ്മദ് അപ്പമണ്ണില്‍

ജിദ്ദ: മുഹമ്മദ് റാഫിയുടെ 44-ാം ചരമ വാർഷികത്തോടനുബന്ധിച്ച്‌ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ‘വയനാടിനൊരു കൈത്താങ്ങ്’ എന്ന പേരില്‍ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് മുഹമ്മദ് റാഫി അനുസ്മരണ നൈറ്റ് സംഘടിപ്പിച്ചു.
സീസണ്‍ റെസ്റ്റാറന്റ് ഹാളില്‍ നടന്ന പരിപാടി അറേബ്യൻ ഹൊറൈസണ്‍സ് കമ്ബനി എം.ഡി സാക്കിർ ഹുസൈൻ ഉദ്‌ഘാടനം ചെയ്തു.

കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് പ്രസിഡന്റ് ഹിഫ്‌സുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.ടി.എ മുനീർ, മോഹൻ ബാലൻ, സലാഹ് കാരാടാൻ, സീതി കൊളക്കാടൻ, അബ്ദുള്ള മുക്കണ്ണി, വാസു ഹംദാൻ, സക്കീർ ഹുസൈൻ എടവണ്ണ, അയ്യൂബ് മുസ്ലിയാരകത്ത്, ഹസൻ കൊണ്ടോട്ടി, ജലീല്‍ കണ്ണമംഗലം, സാദിഖലി തുവ്വൂർ, ലത്തീഫ് കളരാന്തിരി, അലി ഹാജി, അബ്ദുലത്തീഫ് എൻകണ്‍ഫെർട്ട്, സുബൈർ മുട്ടം, ഫൈസല്‍ ആലുവ, അഷ്‌റഫ് ചുക്കൻ, ഗഫൂർ ചാലില്‍, ജ്യോതി ബാബു, മൻസൂർ വയനാട് എന്നിവർ ആശംസകള്‍ നേർന്നു.

ലൈവ് ഓർക്കസ്ട്രയുടെ അകമ്ബടിയോടെയുള്ള മുഹമ്മദ് റാഫിയുടെ പ്രശസ്തമായ യെ ദുനിയാ യെ മെഹ്ഫില്‍, ബഡി ദൂർ സെ, സുഖ് കെ സബ് സാത്തി, വോ ജബ് യാദ് ആയെ, പർദ്ദ ഹെ പർദ്ദ തുടങ്ങിയ ഗാനങ്ങള്‍ സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു. സലീം നടക്കാവ്, റഈസ ആമിർ, മൻസൂർ ഫറോക്ക്, കരീം മാവൂർ, നാസർ മോങ്ങം, ബഷീർ കരിമ്ബിലാക്കല്‍, മജീദ് മൂഴിക്കല്‍, കെ.പി ശമർജാൻ, ജാഫർ വയനാട്, മൻസൂർ കരുവന്തുരുത്തി, സിനാൻ, വഫീഖ, സിയ, ഹൈസിൻ, ഇസാൻ, മുഹമ്മദ് സയാൻ, അയിഷ മെഹ് വിഷ് എന്നിവർ ഗാനങ്ങള്‍ ആലപിച്ചു. മൻസൂർ ഫറോക്ക് (ഹാർമോണിയം), ഷാനവാസ് ഷാനു (കീബോർഡ്), മനാഫ് മാത്തോട്ടം (തബല), ഷാജഹാൻ ബാബു (റിഥം പാഡ്) എന്നിവർ ഓർക്കസ്ട്രക്ക് നേതൃത്വം നല്‍കി.

നാട്ടില്‍ നിന്നുള്ള ഗായകൻ സലീം നടക്കാവിനെ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് രക്ഷാധികാരി അഷ്‌റഫ് അല്‍ അർബി ഉപഹാരം നല്‍കി ആദരിച്ചു. അനീസ് യൂസുഫ് പരിപാടികള്‍ നിയന്ത്രിച്ചു. യൂസുഫ് ഹാജി സ്വാഗതവും നൗഷാദ് കളപ്പാടൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *