കുന്നമംഗലം : പ്രാദേശിക വികസനം എന്ന വിശാല കാഴ്ചപ്പാട് മുന്നിൽ വെച്ച് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി മതനിരപേക്ഷ മുന്നണികളുമായി യോജിച്ചു മൽസരിക്കുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത്. കുന്നമംഗലത്ത് വെൽഫെയർ പാർട്ടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
കുന്നമംഗലം പഞ്ചായത്തിൽ പതിമൂന്ന് വാർഡുകളിൽ ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ആയി സി. അബ്ദുറഹ്‌മാനേയും, കൺവീനർ ആയി അഡ്വ. അബ്ദുൽ വാഹിദിനെയും തെരഞ്ഞെടുത്തു.
എസ്.പി. മധുസൂദനൻ നായർ, സലീം മേലേടത്ത്, ഇൻസാഫ് പതിമംഗലം, പി.കെ. ബിന്ദു, സി.പി. സുമയ്യ, തൗഹീദ അൻവർ, പി. വേണു, പി.എം. ശരീഫുദ്ധീൻ, പി.ചിത്ര തുടങ്ങിയവർ സംസാരിച്ചു.