മുഹമ്മദ് അപ്പമണ്ണില്
ഓമശ്ശേരി: ഒയിസ്ക ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്റർ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഓമശ്ശേരി റൊയാഡ് ഫാം ഹൗസിൽ നടന്നു. ഒയിസ്ക സൗത്ത് ഇന്ത്യ വൈസ് പ്രസിഡണ്ട് കെ.ടി സെബാസ്റ്റ്യൻ പതാക ഉയർത്തി. ചാപ്റ്റർ സെക്രട്ടറി റസാഖ് പുത്തൂർ, ജയപ്രകാശ് കനവ്, അഷ്റഫ് കാക്കാട്ട്, വി കെ രാജീവൻ മാസ്റ്റർ, അഷ്റഫ് എം പി എന്നിവർ സംസാരിച്ചു.