ഓമശ്ശേരി:ഓമശ്ശേരി, Mec7 Health Club സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നു.
ഓമശ്ശേരി Mec7 ഫാമിലിയിലെ സീനിയർ അംഗം എം വി അബ്ദുറഹിമാൻ ഹാജി പതാക ഉയർത്തി. സോൺ കോർഡിനേറ്റർ നൗഷാദ് ചെമ്പ്ര, വൈസ് ചെയർമാൻ അബ്ദുൽ സത്താർ, സെക്രട്ടറി റസാഖ് പുത്തൂർ, സെന്റർ കോഡിനേറ്റർ ഷാജി ഒ. കെ, ട്രെയിനർ അബ്ദുൽ ഗഫൂർ എം എന്നിവർ നേതൃത്വം നൽകി.അബ്ദുൽ അസീസ് സലാഹി സ്വാതന്ത്ര്യദിന സന്ദേശം നൽകി. യു കെ അബു, വി സി ബഷീർ മുടൂർ എന്നിവർ സംസാരിച്ചു.