കൊടുവള്ളി :വയനാട്ടിലെ ചൂരൽ മല,മുണ്ടക്കൈ എന്നീ പ്രദേശങ്ങളിലെ ഉരുൾ പൊട്ടൽ മൂലം അനാഥരായ കുട്ടികളുടെ വിദ്യാഭാസം അടക്കമുള്ള സംരക്ഷണം ഏറ്റടുക്കുവാൻ കൊടുവള്ളി മുസ്ലിം യതീംഖാന തയ്യാറാണ് എന്ന് പ്രസിഡന്റ് PTA റഹീം MLA അറിയിച്ചു. വയനാട് ജില്ലാ കളക്ടറുടെയും ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും നിർദേശം അനുസരിച്ചു ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.ഒ ഭാരവാഹികൾ അടുത്ത ദിവസം ദുരന്ത പ്രദേശങ്ങളിൽ സന്ദർശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *